Adimalarinathanne


EnglishMalayalamOriginalMeaning
Pallavi
aTimalariNathannE kRshNaa!
aTiyanoravalambam (aTi)

Anupallavi
kaTal makaLuTe kuLurmulayiNa puNarum
kArmukil varNNA (aTi)

Charanam 1
paramadayAmbunidhE kRshNaa!
pAlikkaNamenne
thiruvuTaluTe vaTiveppozhumennuTe chitthE
thOnnENam (aTi)

Charanam 2
anthakanaNayollA kRshNaa!
athinitha kaithozhuthEn
ninthiruvaTi kRpacheYENam mayi
nithyam gOvindA! (aTi)

Charanam 3
guruvAyupurESA! kRshNaa! guruvAyathu nIyE
ariyaruthaTiyanu guNavum dOshavum aruLuka
SubhamArgam (aTi)

അടിമലരിണ

പല്ലവി
അടിമലരിണതന്നേ കൃഷ്ണാ!
അടിയനൊരവലംബം (അടി)

അനുപല്ലവി
കടൽ മകളുടെ കുളുർമുലയിണ പുണരും
കാർമുകിൽ വർണ്ണാ (അടി)

ചരണം 1
പരമദയാംബുനിധേ കൃഷ്ണാ!
പാലിക്കണമെന്നെ
തിരുവുടലുടെ വടിവെപ്പൊഴുമെന്നുടെ ചിത്തേ
തോന്നേണം (അടി)

ചരണം 2
അന്തകനണയൊല്ലാ കൃഷ്ണാ!
അതിനിത കൈതൊഴുതേൻ
നിന്തിരുവടി കൃപചെയ്യേണം മയി
നിത്യം ഗോവിന്ദാ! (അടി)

ചരണം 3
ഗുരുവായുപുരേശാ! കൃഷ്ണാ! ഗുരുവായതു നീയേ
അരിയരുതടിയനു ഗുണവും ദോഷവും അരുളുക
ശുഭമാർഗം (അടി)

Coming soon
Coming soon